അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്
- സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കൊവിഡ്, 88 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85
- സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് നാളെമുതൽ, ഒന്നിടവിട്ട് ഒറ്റ-ഇരട്ട നമ്പർ വാഹനങ്ങൾ സർവീസ് നടത്തും
- നടപ്പ് സാമ്പത്തികവർഷം 2 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ആർബിഐ
ലോക്ഡൗണ്‍ ഇളവ്: സ്വകാര്യ ബസ് സര്‍വീസിന് ഗതാഗതവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഓരോ ദിവസം ഇടവിട്ടാണ് സര്‍വീസ് നടത്തേണ്ടത്. വെള്ളിയാഴ്ച ഒറ്റ അക്ക നമ്പരുള്ള ബസുകള്‍ക്ക് ഓടാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറും സര്‍വീസ് നടത്താം.
എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.