1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Local News

ചക്ക പറിക്കാൻ വനത്തിൽ കയറി, വൃദ്ധനെ കാട്ടുപോത്ത് കുത്തിക്കൊന്നു

കാട്ടുപോത്ത്
വനത്തിൽ ചക്ക പറിക്കാൻ പോയ ആദിവാസി വൃദ്ധൻ കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ചു. വിതുര മണലി അല്ലതാര മുരുക്കുംകാല കുന്നുംപുറത്തു വീട്ടിൽ മാധവൻ കാണി എന്ന 80കാരനാണ് ഈ ഹതഭാഗ്യൻ.
 
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്ററോളം അകലെ കാട്ടുപോത്തിന്റെ വലിയ ശല്യമുള്ള പെണ്ണാങ്കപ്പാറ വനമേഖലയിൽ ചക്ക പറിക്കാനായി പോയതായിരുന്നു ഇദ്ദേഹം. ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. വത്സലയാണ് ഭാര്യ.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1167പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 888 പേര്‍ക്ക്