രണ്ടാഴ്ചക്കിടെ തിരുവനന്തപുരത്ത് 16പൊലീസുകാര്‍ക്ക് കൊവിഡ്

ശ്രീനു എസ്| Last Updated: വ്യാഴം, 23 ജൂലൈ 2020 (16:49 IST)
തിരുവനന്തപുരത്തെ രണ്ടുപോലീസുകാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ക്കും സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ഓഫീസിലെ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവറുടെ രോഗ ഉറവിടം വ്യക്തമല്ല. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ നാലാമത്തെ പൊലീസുകാരനാണ് രോഗം സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ ദിവസം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുമതലയുള്ള കമാന്‍ഡോകള്‍ക്കടക്കം 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചക്കിടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 16 പൊലീസുകാര്‍ക്കാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :