അനധികൃത മദ്യവില്‍പ്പന: 4 പേര്‍ പിടിയില്‍
അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ നാലുപേര്‍ ചെങ്ങന്നൂർ എക്‌സൈസ് സംഘത്തിന്‍റെ വലയിലായി. ആലാ താഴത്തുപറമ്പിൽ വീട്ടിൽ ഷൈജു വർഗ്ഗീസ് (37), അങ്ങാടിക്കൽ തെക്ക് വീട്ടുപറമ്പിൽ രാജു (26), പുത്തൻകാവ് പിരളശ്ശേരി, മോടിയുഴത്തിൽ ഗിരീഷ് (34) പിരളശ്ശേരി പള്ളത്തുമലയിൽ സുനിൽ ചെറിയാൻ (34) എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റിലായത്.
എക്‌സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഐ.ടി.ഐ ജംഗ്ഷന് സമീപം പരുവേലിൽ ഗ്യാസ് ഏജൻസി റോഡിൽ 600 മില്ലി വിദേശമദ്യവുമായ് ഷൈജു വർഗ്ഗീസിനെയും, 500 മില്ലി വിദേശമദ്യവുമായി രാജുവിനെയും പിടികൂടുകയായിരുന്നു.
മദ്യവില്പനയ്ക്കിടയിൽ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ പുത്തൻകാവ് - നീർവിളാകം റോഡിൽ എകെജി പടിക്ക് സമീപത്തുനിന്ന് ഗിരീഷും, എട്ട് മണിയോടെ ഗവ.ഐ.ടി.ഐ ജംഗ്ഷന് സമീപത്തുനിന്നും സുനിലും സംഘത്തിന്റെ പിടിയിലായി.