അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (17:38 IST)
സംസ്ഥാനത്തെ ടാറ്റൂ ആർടിസ്റ്റുകൾക്കും സ്റ്റുഡിയോകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ടാറ്റൂ ചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
പുതിയ നിബന്ധന പ്രകാരം ടാറ്റൂവിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വസ്തുക്കൾക്കും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അംഗീകാരം വേണം. ഡിസ്പോസബിൾ സൂചികളും ട്യൂബുകളും മാത്രമേ ഉപയോഗിക്കാവൂ. ലൈസൻസിന് അപേക്ഷിക്കുന്നതിനും സമയപരിധിയുണ്ട്.
മെഡിക്കൽ ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ, ജില്ലാ കെമിക്കൽ അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങുന്ന നാലംഗ സമിതിയായിരിക്കും ലൈസൻസ് നൽകുക. ലൈസൻസിന് അപേക്ഷിക്കുന്ന ആർട്ടിസ്റ്റുകൾ തങ്ങളുടെ യോഗ്യത, പരിശീലനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ സമിതി മുൻപാകെ ഹാജരാക്കണം. ഈ കേന്ദ്രങ്ങളിൽ ഹെൽത്ത് ഇൻസ്പെക്‌ടറുകൾ പരിശോധന നടത്തുകയും വേണം.