സമ്മതിദാനാവകാശം നന്നായി വിനിയോഗിച്ചത് കോഴിക്കോട്ടുകാര്‍, പോളിംഗ് 81.89%; പ്രതീക്ഷയില്‍ ഇരുമുന്നണികളും

സമ്മതിദാനാവകാശം നന്നായി വിനിയോഗിച്ചത് കോഴിക്കോട്ടുകാര്‍, പോളിംഗ് 81.89%; പ്രതീക്ഷയില്‍ ഇരുമുന്നണികളും

കോഴിക്കോട്| JOYS JOY| Last Modified ചൊവ്വ, 17 മെയ് 2016 (10:59 IST)
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് 77.35 ശതമാനമാണ്. പൊതുജനം സമ്മതിദാനാവകാശം മികച്ച രീതിയില്‍ ഉപയോഗിച്ചെന്നാണ് ഉയര്‍ന്ന പോളിംഗ് ശതമാനം കാണിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് - 81.89 ശതമാനം.

ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തി. വടകര
- 81.2, കുറ്റ്യാടി - 84.97, നാദാപുരം - 80.49, കൊയിലാണ്ടി - 81.09,
പേരാമ്പ്ര - 84.89, ബാലുശ്ശേരി - 83.06, എലത്തൂർ - 83.09, കോഴിക്കോട് നോർത്ത് - 77.82, കോഴിക്കോട് സൗത്ത് - 77.37, ബേപ്പൂർ - 81.25, കുന്ദമംഗലം - 85.50, കൊടുവള്ളി - 81.49, തിരുവമ്പാടി - 80.40.

തെരഞ്ഞെടുപ്പ് ദിവസം എല്ലാവരും വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് കളക്‌ടര്‍ ഫേസ്‌ബുക്കിലൂടെ നല്കിയ സന്ദേശം രണ്ടായിരത്തോളം ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു. യുവജനങ്ങളെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാന്‍ കളക്‌ടറുടെ ഈ പോസ്റ്റിന് കഴിഞ്ഞു.

(ചിത്രത്തിനു കടപ്പാട് - കളക്ടര്‍ കോഴിക്കോട് ഫേസ്‌ബുക്ക് പേജ്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :