കോട്ടയം|
rahul balan|
Last Updated:
തിങ്കള്‍, 16 മെയ് 2016 (20:33 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്. ആറു മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തുടക്കത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ പോളിങ്ങ് മുന്നോട്ട് പോയില്ലെങ്കിലും ഉച്ചയോടെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ആയ്യീരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പോളിംഗ്. ഏറ്റവും കുറഞ്ഞ പോളിങ്ങ് രേഖപ്പെടുത്തിയത് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്.
അന്തിമ കണക്കുകളില്‍ പോളിംഗ് ശതമാനം 78 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ സംസ്ഥാനത്ത് 75.12 ശതമാനമായിരുന്നു പോളിംഗ്. സംസ്ഥാന തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടം നടന്ന തൃപ്പൂണിത്തുറ, പൂഞ്ഞാര്‍, പാല, മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കുത്തനെ കൂടി.
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇങ്ങനെ: തിരുവനന്തപുരം-71.5, കൊല്ലം-72.2, പത്തനംതിട്ട-65.0, കോട്ടയം-74.2, ആലപ്പുഴ-75.7, ഇടുക്കി-69.0, എറണാകുളം-74.4, തൃശൂര്‍-74.5, പാലക്കാട്-73.2, മലപ്പുറം-70.2, കോഴിക്കോട്-75.5, വയനാട്-72.7, കണ്ണൂര്‍-75.5, കാസര്‍ഗോഡ്-72.