ആവേശക്കൊടുമുടിയില്‍ തമിഴ്‌നാട്ടില്‍ 70 ശതമാനം പോളിംഗ്

തമിഴ്‌നാട്ടില്‍ 232ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്

നിയമസഭ തെരഞ്ഞെടുപ്പ് , തമിഴ്‌നാട് , പോളിംഗ് , തെരഞ്ഞെടുപ്പ് , പുതുച്ചേരി
ചെന്നൈ| jibin| Last Modified ചൊവ്വ, 17 മെയ് 2016 (09:28 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന തമിഴ്‌നാട്ടില്‍ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ 82 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പുതുച്ചേരിയില്‍ ഉള്‍പ്പെടുന്ന മാഹിയില്‍ 76 ശതമാനമാണ് പോളിംഗ് നടന്നത്. വോട്ടിന് പണം കൈമാറിയതിനെത്തുടര്‍ന്ന് അരുവാകുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിവച്ചു.

തമിഴ്‌നാട്ടില്‍ 232ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്. 3740 സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ തമിഴ്‌നാട്ടില്‍ 5.79 കോടി വോട്ടര്‍മാരാണുള്ളത്. ഭരണകക്ഷിയായ അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിലാണ് പ്രധാനമത്സരം. ഡിഎംഡികെ– പി ഡബ്ള്യു എഫ്– ടിഎംസി സഖ്യത്തില്‍ വിജയകാന്തും മത്സരിച്ചു.

പുതുച്ചേരിയില്‍ 930 ബൂത്തുകളിലായി 9.41 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 30 മണ്ഡലത്തിലായി 300 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്. തുടക്കത്തില്‍ മന്ദഗതിയില്‍ പോളിംഗ് ആരിഭിച്ചെങ്കിലും വൈകിട്ടോടെ ശക്തമായ പോളിംഗ് രേഖപ്പെടുത്തുകയായിരുന്നു.

ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ളവര്‍ ഉച്ചയോടെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ വൈകിട്ടോടെയാണ് പോളിംഗ് ബൂത്തുകളില്‍ എത്തിയത്. ചലച്ചിത്ര താരങ്ങടക്കമുള്ള പ്രമുഖര്‍ പോളിംഗിന്റെ തുടക്കത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :