പോളിംഗ് അവസാന മണിക്കൂറില്‍; പോളിംഗ് ശതമാനം 70 ശതമാനം കടന്നു

പോളിംഗ് അവസാന മണിക്കൂറില്‍; പോളിംഗ് ശതമാനം 70 ശതമാനം കടന്നു

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 16 മെയ് 2016 (17:45 IST)
സംസ്ഥാനത്ത് വോട്ടെടുപ്പ് അന്തിമഘട്ടത്തിലേക്ക്. അവസാനമണിക്കൂറിലേക്ക് വോട്ടെടുപ്പ് എത്തുമ്പോള്‍ പോളിംഗ് 70 ശതമാനം കടന്നു. അഞ്ചുമണി വരെയുള്ള കണക്കു പ്രകാരം 70.35 ശതമാനമാണ് വോട്ടെടുപ്പ്.

വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗ് അവസാന നിമിഷത്തിലും തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മികച്ച പോളിംഗ് ആണ്. ഇതില്‍ തന്നെ കണ്ണൂര്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. ത്രികോണ മല്‍സരം നടക്കുന്നിടത്താണ് പോളിങ് കൂടിയത്.

അതേസമയം, ഉച്ചയ്ക്കു ശേഷമാണ് തെക്കന്‍ കേരളത്തില്‍ പോളിംഗ് ഉയര്‍ന്നത്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയായിരുന്നു. ഇതും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നതിനെ സ്വാധീനിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :