അടിമാലിയില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ത്ഥി കുഴഞ്ഞ്‌ വീണ്‌ മരിച്ചു

ഇടുക്കി| VISHNU N L| Last Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2015 (17:19 IST)
അടിമാലിയില്‍ എല്‍ഡിഎഫ്‌. സ്‌ഥാനാര്‍ത്ഥി കുഴഞ്ഞ്‌ വീണ്‌ മരിച്ചു. അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ കല്ലാര്‍ ഡിവിഷനിലെ സ്‌ഥാനാര്‍ത്ഥി പുത്തന്‍പുരക്കല്‍ ലിസി രാജനാണ്‌ മരിച്ചത്‌.

ഇന്നലെ വൈകിട്ട്‌ വോട്ടഭ്യര്‍ത്ഥനക്കിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. തുടര്‍ന്ന്‌ ആശുപത്രിയില്‍ നിന്ന്‌ തിരികെ വീട്ടിലെത്തിയ ലിസി ഇന്ന്‌ പുലര്‍ച്ചോടെ വീണ്ടും കുഴഞ്ഞ്‌ വീഴുകയായിരുന്നു.

അടിമാലിയിലെ ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കിയ ലിസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക്‌ വിദഗ്‌ധ ചികിത്സക്ക്‌ കൊണ്ടു പോകും വഴിയായിരുന്നു മരണം. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ ചിത്തിരപുരം നിത്യസഹായം മാതാ പള്ളിയില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :