ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി

തിരുവനന്തപുരം| JOYS JOY| Last Updated: ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (16:55 IST)
ശിവഗിരി മഠാധിപതി ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്കി. ശാശ്വതീകാനന്ദയുടെ അമ്മയും സഹോദരിയും ആണ് പരാതി നല്കിയത്.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ശാശ്വതീകാനന്ദ മരിച്ചതല്ലെന്നും കൊലപ്പെടുത്തിയാണെന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍.

എന്നാല്‍ ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലം തടസ്സമാകുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയതായി അന്നത്തെ പോലീസ് മേധാവിയായിരുന്ന ഹോര്‍മിസ് തരകന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :