1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vyapam corruption, Vijay Bahadoor

വ്യാപം അഴിമതിയില്‍ വീണ്ടും ദുരൂഹ മരണം

വ്യാപം അഴിമതി
വിവാദമായ വ്യാപം അഴിമതിയില്‍ ദുരൂഹ മരണങ്ങള്‍ തുടക്കഥയാകുന്നു. വ്യാപം നടത്തിയ രണ്ട് റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ നിരീക്ഷകനായിരുന്ന മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിജയ് ബഹാദൂറിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയിലെ ഝാര്‍സുഗുഡ റെയില്‍വേ ട്രാക്കില്‍ ഈ മാസം 15നാണ് വിജയ് ബഹാദൂറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം പുരിയില്‍ നിന്ന് ഭോപ്പാലിലേക്ക് മടങ്ങുന്ന വഴിക്കാണ് മരണമടഞ്ഞതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബഹാദൂര്‍ വീണു മരിച്ചതായാമെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണവുമായി മുന്നോട്ടുപോകുമെന്നും റെയില്‍വേ പോലീസ് അറിയിച്ചു. 2010ല്‍ നമ്രത ദമോര്‍ എന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും സമാനമായ രീതിയില്‍ മരിച്ചിരുന്നു.
About Writer
jf