ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം ആവശ്യമെന്ന് സുധീരന്‍

ആലപ്പുഴ| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (19:25 IST)
ശാശ്വതീകാനന്ദയുടെ മരണം പുനരന്വേഷണം ആവശ്യമെന്ന് വിഎം സുധീരന്‍. വിഷയത്തില്‍ പൊതു സമൂഹത്തില്‍ ഉയര്‍ന്ന് വന്ന സംശയങ്ങള്‍ ദുരീകരിക്കേണ്ടതാണെന്നും ആഭ്യന്തര മന്ത്രി ഏത് സഹചര്യത്തിലാണ് പുനരന്വേഷണം വേണ്ട എന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.നിയമമനുസരിച്ച് പുനരന്വേഷണം സാധ്യമല്ല. പുതിയ തെളിവുകള്‍ കിട്ടിയാല്‍ മാത്രമാണ് തുടരന്വേഷണം നടത്താനാകുക. അതു കൊണ്ട് സര്‍ക്കാരിന് ആരേയും ബോധപൂര്‍വെം രക്ഷിക്കാനോ ബോധപൂര്‍വം കുറ്റക്കാരാക്കോനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :