ഭീഷ്മപര്‍വ്വത്തില്‍ ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാനും, ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (08:55 IST)

മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തിറക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും ചിത്രത്തിലുണ്ട്. പോള്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
കഴിഞ്ഞദിവസം സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
അജാസ് എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന പീറ്റര്‍ എന്ന കഥാപാത്രത്തിന്റെയും ശ്രീനാഥ് ഭാസിയുടെ അമിയുടെയും പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെബ്രുവരിയിലാണ് റിലീസ് എന്നാണ് വിവരം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :