മോഷ്ടിച്ച് കൊണ്ടുപോയ സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്ന് വഴിയിലായി; കൊച്ചിയില്‍ യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (08:32 IST)
മോഷ്ടിച്ച് കൊണ്ടുപോയ സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്ന് വഴിയിലായ കള്ളന്‍ പിടിയിലായി. ചോറ്റാനിക്കര സ്വദേശി ജോബിയാണ് അറസ്റ്റിലായത്. അമ്പലമേട് കേബിള്‍ നെറ്റ് വര്‍ക്ക് ഓഫീസിന് മുന്നില്‍ നിന്നാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചത്. നേരത്തേ മോഷണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ യുവാവിന്റെ ചിത്രം പ്രചരിച്ചിരുന്നു. പെട്രോള്‍ തീര്‍ന്ന് നടുറോഡില്‍ നിന്ന ജോബിയെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :