ഈ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം കേട്ട് ഞെട്ടരുത്!

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (08:19 IST)
ഈ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. യുഎന്‍ സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്വര്‍ക്കിന്റേതാണ് റിപ്പോര്‍ട്ട്. 149 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം 139 ആണ്. ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.

2012 മുതല്‍ ആരംഭിച്ച ഈ കണക്കെടുപ്പില്‍ നാലുവര്‍ഷം തുടര്‍ച്ചയായി ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അതേസമയം പട്ടികയില്‍ പാക്കിസ്ഥാന്‍ 105-ാം സ്ഥാനത്തുണ്ട്. ചൈന 84-ാം സ്ഥാനത്താണ്. ആയുര്‍ദൈര്‍ഘ്യം, പൗരസ്വാതന്ത്ര്യം, അഴിമതി തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിക്കാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :