അഭിറാം മനോഹർ|
Last Modified ഞായര്‍, 21 മാര്‍ച്ച് 2021 (15:30 IST)
യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ വന്നാൽ കഴക്കൂട്ടത്ത് മത്സരിക്കുന്ന ഡോ എസ്എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
നൂറോളം രാജ്യങ്ങളിൽ ലോകാരോഗ്യസംഘടനയുടെ പ്രതിനിധിയായി പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഡോ എസ്എസ് ലാലിനെ കഴക്കൂട്ടത്തിന് ലഭിക്കുന്നത് വലിയ മുതൽകൂട്ടാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രനും ബിജെപിയുടെ ശോഭ സുരേന്ദ്രനുമാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികൾ.