1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. laly vincent, candidate

മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് ലാലി വിന്‍സെന്റ്

ലാലി വിന്‍സെന്റ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കെപിസിസി നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.

പത്മജാ വേണുഗോപാലിനോട് മത്സരിക്കാനില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി മാറിക്കൊടുക്കുകയാണെന്ന അഭിപ്രായമില്ലെന്നും പ്രചാരണത്തിന് ഇറങ്ങുമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി