തിരുവനന്തപുരം|
Sajith|
Last Modified ഞായര്‍, 10 ജനുവരി 2016 (14:35 IST)
യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ആസാം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തലയിലെ ഒരു അറവു ശാലയിലെ ഇറച്ചിവെട്ടുകാരനായ ആസാം സ്വദേശി അലി റൈസുദ്ദീന്‍ എന്ന ഇരുപത്തൊന്നുകാരനാണ് പൊലീസ് പിടിയിലായത്.
അറവു ശാലയ്ക്കടുത്ത് താമസിക്കുന്ന യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളെ കന്‍റോണ്‍മെന്‍റ് എ.സി സുരേഷ് കുമാറിന്‍റെ നേതൃടഃവത്തില്‍ മ്യൂസിയം സി.ഐ അരുണ്‍ രാജ്, മണ്ണന്തല എസ്.ഐ അശ്വനി എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്.