തിരുവനന്തപുരം|
Sajith|
Last Updated:
ഞായര്‍, 10 ജനുവരി 2016 (15:15 IST)
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 4.4
ശതമാനം വര്‍ദ്ധനയുണ്ടായി. 2014 ല്‍ ഇന്ത്യയില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 76.69 ലക്ഷംആയിരുന്നെങ്കില്‍ 2015 ല്‍ ഇത് 80.16 ലക്ഷമായി ഉയര്‍ന്നു.
2015 ഡിസംബറില്‍ മാത്രം 9.13 ലക്ഷം പേരാണ് എത്തിയത് - വര്‍ദ്ധന 3.2 ശതമാനം. അതേ സമയം 2014ഡിസംബറില്‍ ഇത് 8.85 ലക്ഷമായിരുന്നു,കഴിഞ്ഞ വര്‍ഷം ഇന്ത്യാ ടൂറിസം നേടിയ വരുമാനം 1,26,211 കോടി രൂപയാണ്. 2014 ല്‍ ഇത് 1,23,320 കോടിരൂപയായിരുന്നു. ഈയിനത്തില്‍ 2015 ല്‍ ഉണ്ടായ വര്‍ദ്ധന 2.3 ശതമാനവും.
വിദേശ വിനോദ സഞ്ചാരികളില്‍ അധികവും അമേരിക്കയില്‍ നിന്നുള്ളവരായിരുന്നു - 18.67 ശതമാനം,
തൊട്ടുപിന്നില്‍ ബംഗ്ലാദേശും (11.64%), ബ്രിട്ടനും (11.60%), ഓസ്റ്റ്രേലിയയും (5.25%) കാനഡയും (4.23%)
ആണുള്ളത്.