തിരുവനന്തപുരം|
Sajith|
Last Updated:
ഞായര്‍, 10 ജനുവരി 2016 (15:13 IST)
തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അമ്പത്തിയാറാമത് സ്കൂള്‍ കലോല്‍സവത്തിനു വരുന്നവരുടെ
വിശപ്പടക്കാന്‍ ഇത്തവണ ജയില്‍ ചപ്പാത്തിയും ലഭിക്കും. ഒരു ദിവസത്തെ പ്രഭാത ഭക്ഷണത്തിലാണ് ജയില്‍
ചപ്പാത്തി ഇടം പിടിച്ചിരിക്കുന്നത്.
ഇതോടെ ജയില്‍ വകുപ്പിനും മേളയില്‍ പങ്കെടുക്കുന്നതായി കണക്കാക്കാം. പ്രഭാത ഭക്ഷണമായി ഇടിയപ്പം, പൂരിമസാല, ഉപ്പുമാവ് - പഴം, ഇഡ്ഡലി - സാമ്പാര്‍, പുട്ട് - കടല, ഉപ്പുമാവ് - ചെറുപയര്‍ എന്നിവയാണ് മറ്റു ദിവസങ്ങളില്‍
ലഭിക്കുക.
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ ഉച്ചഭക്ഷണം വിഭവ സമൃദ്ധമായിരിക്കും. സാമ്പാര്‍, അവിയല്‍,
കിച്ചടി, തോരന്‍ എന്നിവയും പായസവും ഉണ്ടാവും. പാല്‍പ്പായസം, ഉണക്കലരി പായസം, ഗോതമ്പ് പായസം,
ചെറുപയര്‍ പായസം, വെജിറ്റബിള്‍ പായസം, നെയ്പായസം എന്നിവയാണ് ഓരോ ദിവസവും ഉച്ചയൂണിനൊപ്പം
വിളമ്പുന്നത്. എന്നാല്‍ ഒരു ദിവസം നമ്പൂതിരിയുടെ സ്പെഷ്യല്‍ പായസവും ഉണ്ടാവും.