യുവജനോത്സവം: ഘോഷയാത്രയ്ക്ക് ആറായിരം കുട്ടികള്‍

തിരുവനന്തപുരം| Last Modified വ്യാഴം, 7 ജനുവരി 2016 (14:47 IST)
തലസ്ഥാന നഗരിയില്‍ ജനുവരി 19 നു തുടക്കമിടുന്ന യുവജനോത്സവത്തോട് അനുബന്ധിച്ച് ആറായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി സാംസ്കാരിക നടത്തും. കലോല്‍സവത്തിന്‍റെ പ്രൌഢി വിളംബരം ചെയ്യുന്ന ഘോഷയാത്ര ഉച്ചയ്ക്ക് രണ്ടരയ്ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ആരംഭിക്കും.

ഘോഷയാത്ര ഡി ജി പി സെന്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും.
കെ എസ് ശബരീനാഥന്‍ എം എല്‍ എ ഘോഷയാത്രയുടെ ചെയര്‍മാനും ജെ ആര്‍ സാലു കണ്‍വീനറുമാണ്.

പ്രധാനവേദിയായ പുത്തരിക്കണ്ടത്ത് സമാപിക്കുന്ന ഘോഷയാത്രയില്‍ വിവിധ സ്കൂളുകളില്‍ നിന്ന് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്കൊപ്പം സംസ്ഥാനത്തിന്‍റെ തനത് കലാരൂപങ്ങളും സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തും.

മുഖ്യവേദിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് നിര്‍വഹിച്ചു. കേരളത്തിന്‍റെ പരമ്പരാഗത ശൈലിയിലുള്ള ആറു നില പന്തലാണ് ഒരുങ്ങുന്നത്. 35000 ചതുരശ്ര അടിയിലുള്ള പ്രധാന വേദിയില്‍ ഒരേ സമയം 5000 പേര്‍ക്കിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :