തിരുവനന്തപുരം|
Sajith|
Last Modified വെള്ളി, 8 ജനുവരി 2016 (13:26 IST)
അമ്പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് പേരുകളായി. പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനം ചിലങ്ക എന്ന പേരില്‍ അറിയപ്പെടും. ആകെ പത്തൊന്‍പത്
വേദികള്‍ക്കാണു പേരു നല്‍കിയിരിക്കുന്നത്.
മറ്റുവേദികളും പേരുകളും : വേദി 2. നടനം പൂജപ്പുര മൈതാനം. 3. മയൂരം ഗവണ്‍മെന്റ് വിമന്‍സ് കോളജ് ആഡിറ്റോറിയം (വഴുതയ്ക്കാട് ), 4. തരംഗിണി വി.ജെ.ടി ഹാള്‍ (പാളയം ), 5. യവനിക സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് ഓഡിറ്റോറിയം, ജനറല്‍ ആശുപത്രി ജംഗ്ഷന്‍, 6. വാനമ്പാടി കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ് വഴുതയ്ക്കാട്, 7. മുദ്ര എസ്.എം.വി മോഡല്‍ എച്ച്.എസ്.എസ്. ഓഡിറ്റോറിയം , തൈയ്ക്കാട,് 8.നാദം മണക്കാട് ഗവ. ഗേള്‍സ് വി ആന്‍ഡ് എച്ച്.എസ്.എസ്, 9. നിലാവ് കോട്ടണ്‍ഹില്‍ ഗവ. എല്‍.പി.എസ്,വഴുതയ്ക്കാട, 10. കേളി ഗവ. മോഡല്‍ എച്ച്.എസ് എല്‍.പി.എസ്,തൈയ്ക്കാട് എന്നിവയാണ്.
ഇതിനൊപ്പം 11. മഴവില്ല് ഹോളി ഏയ്ഞ്ചല്‍സ് എച്ച്.എസ്.എസ് , ജനറല്‍ ആശുപത്രി ജംഗ്ഷന്‍, 12. തളിര് പബഌക് ലൈബ്രറി ഹാള്‍ , പാളയം, 13. മണിവീണ സ്വാതി തിരുനാള്‍ സംഗീത കോളജ് , തൈക്കാട്, 14. താളം കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ് അസംബഌ ഹാള്‍ , വഴുതയ്ക്കാട,് 15. ഗീതം ശിശുക്ഷേമ സമിതി , തൈയ്ക്കാട്, 16, 17, 18 വര്‍ണം എസ്.എം.വി മോഡല്‍ എച്ച്.എസ്.എസ്, ഓവര്‍ബ്രിഡ്ജ് (രചനാ മത്സരം ),19. മേളം സെന്റ്‌മേരീസ് എച്ച്.എസ്.എസ് , പട്ടം ( ബാന്റ് മേളം നടക്കുന്നത് ഇവിടെ ).
ഇതിനു പുറമെ പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ എക്‌സിബിഷനും ഗാന്ധിപാര്‍ക്കില്‍ സാംസ്‌കാരിക സായാഹ്നവും നടക്കും.