തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ്

രേണുക വേണു| Last Modified ചൊവ്വ, 10 മെയ് 2022 (09:39 IST)

തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ്. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനമെന്ന് കെ.വി.തോമസ് പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതില്‍ വേദനയും ദു:ഖവുമുണ്ട്. ഞാന്‍ കണ്ട കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി അതുമാറിയെന്നും ചര്‍ച്ചയില്ലാതെ പാര്‍ട്ടിയില്‍ എങ്ങനെ നില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :