പണിമുടക്കില്‍ പങ്കെടുക്കാത്തതിന് കെഎസ്ആര്‍ടിസി ജീവനക്കാരനെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചതായി പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 മെയ് 2022 (08:42 IST)
പണിമുടക്കില്‍ പങ്കെടുക്കാത്തതിന് കെഎസ്ആര്‍ടിസി ജീവനക്കാരനെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചതായി പരാതി. മാനന്തവാടി പൊലീസിലാണ് പരാതി ലഭിച്ചത്. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിയാണ് പരാതിക്കാരന്‍. കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം സ്‌കൂള്‍ ജംങ്ഷനില്‍ വച്ച് ആക്രമിച്ചെന്നാണ് പരാതി. പിന്നാലെ ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം നടന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ ഷാജി പങ്കെടുത്തിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :