എട്ടുലക്ഷത്തിൻ്റെ സാമ്പത്തിക ബാധ്യത ഭർത്താവിൽ നിന്നും മറച്ചുവെച്ചു, എലിവിഷത്തെ പറ്റി ഗൂഗിളിൽ തിരഞ്ഞത് തെളിവായി: കൂടത്തായി മോഡൽ കൊലപാതകത്തിൻ്റെ ഞെട്ടലിൽ നാട്ടുകാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (13:55 IST)
സ്വത്ത് തട്ടിയെടുക്കാനായി യുവതി സ്വന്തം അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയതിൻ്റെ ഞെട്ടലിലാണ് കുന്നംകുളം കിഴൂർ നിവാസികൾ.ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി(58)യുടേത് അസുഖബാധയെ തുടര്‍ന്നുള്ള സാധാരണ മരണമായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. ഇക്കഴിഞ്ഞ ദിവസം രുക്മിണിയുടെ മകൾ ഇന്ദുലേഖ(39)യെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതക വാർത്ത പുറംലോകമറിഞ്ഞത്.

തിങ്കളാഴ്ചയാണ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. മഞ്ഞപ്പിത്തമെന്ന് പറഞ്ഞാണ് ഇന്ദുലേഖയെ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ രുക്മിണിയുടെ ശരീരത്തിൽ വിഷാംശമുണ്ടെന്ന സൂചനലഭിച്ചതോടെ ഡോക്ടർമാർ ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങളെയും മകളായ ഇന്ദുലേഖയേയും ചോദ്യം ചെയ്തതോടെ കേസ് തെളിഞ്ഞു.

വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തോളം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നു. സ്വർണം പണയം വെച്ചാണ് ഇത്രയും ബാധ്യത വന്നതെന്നാണ് കരുതുന്നത്. എന്നാൽ വിദേശത്തുള്ള ഭർത്താവിന് ഇതേ പറ്റി അറിയുമായിരുന്നില്ല. ഭർത്താവ് 18ന് നാട്ടിൽ വരാനിരിക്കെ മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേ ലക്ഷ്യമിട്ടതെന്നാണ് പോലീസ് കരുതുന്നത്.

ചോദ്യംചെയ്യലിൻ്റെ ആദ്യഘട്ടത്തിൽ ഇന്ദുലേഖ വിവരങ്ങളൊന്നും നൽകിയിരുന്നില്ലെങ്കിലും ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ എലിവിഷത്തെ പറ്റിയും അത് കഴിച്ചാൽ മരണമെങ്ങനെ സംഭവിക്കും എന്നതിനെ പറ്റിയും ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഇക്കാര്യം ചോദിച്ചതോടെ കുറ്റം ഇന്ദുലേഖ സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അമ്മയ്ക്കൊപ്പം അച്ഛൻ ചന്ദ്രന് ചായയിൽ വിഷം കലർത്തി നൽകാനും ഇന്ദുലേഖ ശ്രമിച്ചിരുന്നു. എന്നാൽ ചായ രുചിച്ചപ്പോൾ കയ്പുരസം തോന്നിയ ചന്ദ്രൻ ചായ കുടിച്ചില്ല.

അതേസമയം ഇത്തരമൊരു കൊലപാതകം നടന്നതിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ.ഛര്‍ദി കാരണം രുക്മിണിയെ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നാണ് തങ്ങളെല്ലാം കരുതിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം എങ്ങനെയാണ് ഇന്ദുലേഖയ്ക്ക് ഇത്രയും കടബാധ്യത വന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്ദുലേഖയെ വിശദമായ ചോദ്യം ചെയ്താൽ സാമ്പത്തിക ബാധ്യതയെ പറ്റിയും കൊലപാതകത്തിൻ്റെ ആസൂത്രണത്തെ പറ്റിയും കൂടുതൽ വിവരങ്ങൾ അറിയുമെന്നാണ് പോലീസ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍; ചെലവായത് 260 കോടി രൂപ
രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍. ഇതിനായി ചെലവായത് ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ
സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ 2 പേരെ മഞ്ചേരി ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ...