ചായയില്‍ കീടനാശിനി കലര്‍ത്തി; സ്വത്തിനു വേണ്ടി അമ്മയെ കൊന്ന ഇന്ദുലേഖ അച്ഛനെ കൊലപ്പെടുത്താനും വിഷം നല്‍കിയിരുന്നു !

രുചി മാറ്റം തോന്നി അച്ഛന്‍ ചായ കുടിച്ചില്ല

രേണുക വേണു| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (08:28 IST)

തൃശൂര്‍ കുന്നംകുളത്ത് സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖ നേരത്തെ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് പൊലീസ്. ഇന്ദുലേഖ അച്ഛനും വിഷം നല്‍കിയിരുന്നു. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചി മാറ്റം തോന്നി അച്ഛന്‍ ചായ കുടിച്ചില്ല. കീഴൂര്‍ സ്വദേശിനി രുഗ്മിണിയെയാണ് മകള്‍ ഇന്ദുലേഖ വിഷം നല്‍കി കൊലപ്പെടുത്തിയത്. 14 സെന്റ് ഭൂമിയും വീടും സ്വന്തമാക്കാനായിരുന്നു കൊലയെന്നും ഇന്ദുലേഖയ്ക്ക് എട്ടുലക്ഷം രൂപ കടമുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :