1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KT Jaleel tested covid positive

മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു, കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത് മന്ത്രി

കെ‌ടി ജലീൽ
മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് ജലീൽ. നേരത്തെ വൈദ്യുത മന്ത്രി എംഎം മണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ‌ടി ജലീൽ.
 
 
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാര്‍ എന്നിവർക്കാണ് മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നത്. കൊവിഡ് വിമുക്തനായി കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്. അതേസമയം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലാണ്.
അടുത്ത ലേഖനം
ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവദി 20 പേർ,ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകൾക്ക് 40 പേർ