അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 14പുതിയ ഹോട്ട്സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകള്‍ 720ആയി
- നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ, കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
- സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കൊവിഡ്, 9542 പേര്‍ക്ക് സമ്പർക്കം വഴി രോഗം, കോഴിക്കോട് 1500 കടന്ന് രോഗികൾ
- കൊവിഡ്: പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത് ഒന്‍പത് വാക്സിനുകള്‍
- കോവിഡ് സംശയിക്കുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ മാത്രം പോരാ!
ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവധി 20 പേർ,ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകൾക്ക് 40 പേർ
സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. ഇത് സംബന്ധിച്ച മാർഗരേഖയും പുറത്തിറങ്ങി.
സാധാരണ ഘട്ടങ്ങളിലാണ് ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ,പ്രത്യേക ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ അതാത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ വരെ അനുവദിക്കും. മുസ്ലീം പള്ളികളിൽ വെള്ളിയാഴ്‌ച്ച പ്രാർത്ഥനക്കും ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്‌ച്ച കുർബാനക്കും ഇതേ പോലെ 40 പേരെ വരെ അനുവദിക്കും.
ശബരിമലയിൽ തുലാമാസ പൂജ ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡപ്രകാരം ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.