1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Kerala News

കെഎസ്ആര്‍ടിസിയുടെ വരുമാനം സര്‍വകാല റെക്കോര്‍ഡില്‍

Ksrtc
കെഎസ്ആര്‍ടിസിയുടെ വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച മാത്രം 8.79 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയത്. തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്. ജനുവരി 16ലെ റെക്കോര്‍ഡ് ആണ് തിരുത്തിയത്. 
 
ഈ ഓണക്കാലത്ത് ഓഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിക്ക് ലഭിച്ചത്. അതില്‍ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു.
അടുത്ത ലേഖനം
നെടുവത്തൂർ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്