അനുബന്ധ വാര്‍ത്തകള്‍
- ഒറ്റയ്ക്കായി സഞ്ജു, തനിച്ചിരുന്ന് കളി കാണുന്ന തരം, വീഡിയോ വൈറല്‍
- ODI World Cup Predicted Squad: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും, വിവരങ്ങള്‍ തത്സമയം അറിയാം
- Asia Cup 2023, Super Four: ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാമത്, പാക്കിസ്ഥാന് ഒന്നാമത്; സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ എന്നൊക്കെ
- Asia Cup 2023, India vs Nepal: നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സൂപ്പര്‍ ഫോറില്‍
- 'കോലി കോലി' വിളിയില്‍ അസ്വസ്ഥനായി ഗൗതം ഗംഭീര്‍, കൈ കൊണ്ട് മോശം ആംഗ്യം കാണിച്ചു; ഏഷ്യാ കപ്പിനിടെ നാടകീയ സംഭവങ്ങള്‍ (വീഡിയോ)
Breaking News: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഇല്ല
ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍
Indian Team for ODI World Cup: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐയെ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ ഒഴിവാക്കിയാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡ്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചില്ല. തിലക് വര്‍മ, പ്രസിത് കൃഷ്ണ എന്നിവര്‍ക്കും ടീമില്‍ സ്ഥാനമില്ല.
ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. ഏഷ്യാ കപ്പിന് 18 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ സെപ്റ്റംബര്‍ 28 വരെ സമയമുണ്ട്.
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്