അനുബന്ധ വാര്‍ത്തകള്‍
- ആറു മുതല്‍ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ
- പുഷ്പയില്‍ വാങ്ങിയ പ്രതിഫലം പോരാ, ഇരിട്ടിയില്‍ കൂടുതല്‍ ചോദിച്ച് ഫഹദ് ഫാസില്‍ ?
- ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
- Breaking News: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഇല്ല
- അയാള്‍ കഥ എഴുതുകയാണ്, 'ബ്യൂട്ടിഫുള്‍ 2' പുതിയ വിവരങ്ങള്‍
വരുംമണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതായതോ മിതമായതോ ആയ മഴയ്ക്കും മണിയ്ക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.8 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.7 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അടുത്ത ലേഖനം