അഭിറാം മനോഹർ|
Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (17:51 IST)
അടുത്തിടെയാണ് കേരളത്തിൽ നാല് വർഷത്തെ ഓണേഴ്സ് ഡിഗ്രീ കോഴ്സ് തുടങ്ങാൻ പോകുന്നതായി ഉന്നതവിദ്യഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചത്. നാലു വർഷ ഡിഗ്രീ കോഴിൽ ചേരുന്നവർക്ക് മൂന്നാം വർഷം പരീക്ഷ എഴിതി ബിരുദം നേടി പുറത്തുപോകാനും നാലാം വർഷം ഓണേഴ്സ് ബിരുദം ലഭിക്കാനുമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് നിലവിലുള്ള 3 വർഷ ഡിഗ്രീ കോഴ്സുകൾ ഇനിയുണ്ടാവുകയില്ല.
അടൂത്ത അക്കാദമിക് വർഷം നടപ്പിലാക്കുന്ന നാലു വർഷ, മൂന്ന് വർഷ ബിരുദകോഴ്സിൻ്റെ കരട് രൂപമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. യുജിസിയുടെ മാർഗനിർദേശമനുസരിച്ചുള്ള പുതിയ ഘടനയാണ് പുതിയ ഡിഗ്രീ കോഴ്സിൽ വരിക. ഇതൊടെ ഒന്നും രണ്ടും വർഷങ്ങളിൽ ഭാഷാ വിഷയങ്ങളിൽ നൽകുന്ന പ്രധാന്യം ഇല്ലാതെയാകും. പകരം മുഖ്യ വിഷയത്തിന് പ്രധാന്യം ലഭിക്കും.
സയൻസ് പഠിക്കുന്നവർക്ക് ആർട്ട്സിൽ താത്പര്യമുണ്ടെങ്കിൽ അത്തരത്തിൽ ആ വിഷയം കൂടി പഠിക്കാം.ഇത്തരത്തിൽ പ്രധാനകോഴ്സിനൊപ്പം മറ്റ് വിഷയങ്ങൾ കൂടി പഠിക്കാൻ പുതിയ പാഠ്യപദ്ധതിയിൽ സൗകര്യമുണ്ടാകും. വിദ്യാർഥീ കേന്ദ്രീകൃത സമീപനം വളർത്തിയെടുക്കുന്ന തരത്തിൽ പാഠ്യപദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.