സംസ്ഥാനത്തെ ആദ്യത്തെ കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വ്വീസ് 16 മുതല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 15 ജനുവരി 2023 (17:55 IST)
തിരുവനന്തപുരം; സംസ്ഥാനത്തെ
വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കില്‍
പൊതുജനങ്ങള്‍ക്ക് യാത്ര സൗകര്യം ഒരുക്കുക,
കൂടുതല്‍
ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന കെഎസ്ആര്‍ടിസിയുടെ നൂതനമായ പദ്ധതിയായ ഫീഡര്‍ സര്‍വ്വീസിന് 16 തീയതി തലസ്ഥാനത്ത് തുടക്കമാകും. നഗരത്തിലെ റസിഡന്‍ഷ്യല്‍
ഏര്യകളില്‍
ഉള്ളവരെ പ്രധാന റോഡില്‍ എത്തിക്കുന്നതിന് വേണ്ടിയും നഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് കെഎസ്ആര്‍ടിസി
ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.

കേരളത്തില്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും പ്രധാന റോഡുകളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും എത്തുന്നതിന് നിലവില്‍ ചെലവ് കുറഞ്ഞ പൊതു യാത്രാ സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതി വിശേഷം ഉണ്ട്. ബസ് സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ വീതി പല റോഡുകള്‍ക്കും ഇല്ലാത്തതിനാല്‍ തന്നെ വലിയ ബസ് ഉപയോഗിച്ചുള്ള സര്‍വ്വീസ് ഈ റോഡുകളില്‍ പ്രയോഗികവുമല്ല. ഇത്തരത്തില്‍ കുറഞ്ഞ ചെലവില്‍ ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പ് വരുത്താന്‍ കഴിയാത്തതിനാല്‍ സ്റ്റേജ് കാര്യേജ് സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ യാത്രക്കാര്‍ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടിക്കൂടിവരുകയുമാണ്. കോവിഡ് കാലഘട്ടത്തിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ അമിതമായ പെരുപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ഒരു പരിഹാരമായാണ് കുറഞ്ഞ ചെലവില്‍ ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫീഡര്‍ സര്‍വ്വീമ്പുകള്‍ നടപ്പിലാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :