Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (16:51 IST)
ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത കെസ്ആര്‍ടിസി അടച്ചു പൂട്ടുന്നതാണ് നല്ലതെന്നാണ് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പെന്‍ഷനും ക്ഷാമബത്തയും മുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജികള്‍ പരിഗണിക്കവേ
ഹൈക്കോടതി ജസ്റ്റിസ് അബ്ദുള്‍ റഷീദാണ്
കെസ് ആര്‍ ടിസിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
കെഎസ്ആര്‍ടിസി അടച്ചു പൂട്ടിയാല്‍ വകുപ്പ് മന്ത്രിയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നല്ലാതെ മറ്റ് യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും ജനങ്ങള്‍ നല്‍കുന്ന പണത്തിന് തക്കതായ യാതൊരു ഉപയോഗവും കെഎസ്ആര്‍ടിസിയില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.കോടികളാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി യാതൊരു ഉപയോഗവും ഇല്ലാതെ ചെലവഴിയ്ക്കുന്നതെന്നും വസ്തു വകകള്‍ വിറ്റ് ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ബാധ്യതകള്‍ തീര്‍ക്കണമെന്നും കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസി പ്രതിമാസം 60 കോടി രൂപ നഷ്ടമാണ് സഹിക്കുന്നതെന്നും അതിനാലാണ് ആനുകൂല്ലയ്ങ്ങള്‍ വൈകുന്നതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതില്‍ പറഞ്ഞു.
.ജ