പ്ലസ്ടു പരീക്ഷ പാസാകാന്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍

 പ്ലസ്ടു , ഹൈക്കോടതി , സർക്കാർ  , ബാച്ച്
കൊച്ചി| jibin| Last Updated: വെള്ളി, 1 ഓഗസ്റ്റ് 2014 (10:07 IST)
സംസ്ഥാനത്ത് പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാച്ചുകള്‍ അനുവദിച്ചതിലുള്ള ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന്‍ നിന്നാണ് ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ എത്തുന്നത്.

കോര്‍പ്പറേറ്റ്-സിംഗിള്‍ മാനേജുമെന്റുകള്‍ക്ക് പ്ലസ് ടു അനുവദിച്ചതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് പ്രധാനമായ ആവശ്യം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് പിഎം രവീന്ദ്രന്റെ ഈ നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്.

കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് സർക്കാർ പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചിട്ടുള്ളത്. 225 പുതിയ സ്‌കൂളുകളും 700 ബാച്ചുകളുമാണ് പുതിയതായി അനുവദിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :