ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 31 ജൂലൈ 2014 (14:10 IST)
രാജ്യത്തെ നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുരേഷ് കെയ്ത്തിന്റെ നേതൃത്വത്തിലുള്ള ട്രിബ്യൂണലിന്റേതാണ് ഈ തീരുമാനം.
സിമി പ്രവര്‍ത്തിന്റെ നിഴലില്‍ തടവില്‍ കഴിയുന്നവരുടെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
സിമിക്ക് 2001മുതലാണ് നിരോധനം കൊണ്ടുവന്നത്. ഇപ്പോള്‍ ഏഴാം തവണയാണ് നിരോധനം നീട്ടിവെക്കുന്നത്. സിമി അംഗങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മതിയായ തെളിവുകളുണ്ടെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.