സീനിയര്‍ ജഡ്ജിയുടെ ലൈംഗിക അതിക്രമണം; വനിത ജഡ്ജി രാജിവെച്ചു

ഗ്വാളിയര്‍| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (12:41 IST)
മധ്യപ്രദേശ് ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി വീട്ടിലെത്തി ഐറ്റം ഡാന്‍സ് ചെയ്യണമെന്നാവശ്യപ്പെട്ടെന്ന് വനിതാ ജഡ്ജിയുടെ പരാതി.പരാതിക്കാരിയായ ഗ്വാളിയോര്‍ അഡീഷണല്‍സെഷന്‍സ് ജഡ്ജി കഴിഞ്ഞ ജൂലായ് 15ന് രാജിവയ്ച്ചിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്കും വനിതാ ജഡ്ജി പരാതി നല്‍കിയിട്ടുണ്ട്.
സീനിയര്‍ ജഡ്ജി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വനിത ജഡ്ജി പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ ജില്ലാ രജിസ്ട്രാറുടെ കൈവശം മധ്യപ്രദേശ് ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി കൊടുത്തുവിട്ട കത്തില്‍ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നെന്നും തന്റെ വീട്ടിലെത്തി ഐറ്റം ഡാന്‍സ് ചെയ്യാന്‍ സീനിയര്‍ ജഡ്ജി ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. വനിതാ ജഡ്ജി കത്ത് നിരസിച്ചതിനെത്തുടര്‍ന്ന് ജഡ്ജി വീണ്ടും ലൈംഗികചുവയുള്ള കത്ത് അയച്ചതായും പറയുന്നു. സംഭവത്തിനുശേഷം പ്രതികാരപൂര്‍വ്വമാണ് ജഡ്ജി പെരുമാറിയതെന്നും തനിക്കെതിരെ ജോലിയില്‍അലംഭാവം കാട്ടിയെന്നാരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും വനിത ജഡ്ജി ആരോപിക്കുന്നു.
പ്രതികാരനടപടികള്‍ ആവര്‍ത്തിച്ചപ്പോള്‍ ഹൈക്കോറ്റതി ജഡ്ജിയുടെ വീട്ടിലെത്തി വനിത ജഡ്ജിയും ഭര്‍ത്താവും പരാതിപ്പെട്ടു. ഇതിന് പ്രതികാരമായി തന്നെ സിദ്ദിയിലേക്ക് സ്ഥലം മാറ്റി തന്റെ വീട്ടിലെത്തി ഐറ്റം ഡാന്‍സ് കളിക്കാത്തതിലും ശരീര പ്രദര്‍ശനം നടത്താത്തതിലുമുള്ള പ്രതികാരമാണ് ഇതെന്ന് ജഡ്ജി പറഞ്ഞതായും പരാതിയില്‍ പറയുന്നു.

രാ‍ജി വെച്ച വനിത ജഡ്ജി ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ജില്ലാ വിശാഖ കമ്മിറ്റിയുടെ അദ്ധ്യക്ഷയാണ്









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :