സിആര്‍ രവിചന്ദ്രന്‍|
Last Updated:
തിങ്കള്‍, 15 ഡിസംബര്‍ 2025 (08:50 IST)
സര്‍വീസിനിടെ ബസ് വഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍. നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവാണ് മരിച്ചത്. 45 വയസ്സ് ആയിരുന്നു. ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയതിന് പിന്നാലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തൃശൂര്‍ മണലില്‍ പാലത്തിന് താഴെ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് ടോള്‍ പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തി ബാബു ഇറങ്ങിപ്പോയത്. പിന്നാലെ യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു. പരാതിയെ തുടര്‍ന്ന് പുതുക്കാട് പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയാണ് മണലി പാലത്തിന് സമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.