അനുബന്ധ വാര്‍ത്തകള്‍
- തിരെഞ്ഞെടുപ്പുകൾ അവസാനിക്കും, മാർച്ചിൽ ഇന്ധനവില കുതിച്ചുകയറും: ലിറ്ററിന് എട്ട് രൂപവരെ വർധിക്കാൻ സാധ്യത
- 10 വർഷം പ്രായമായ ഡീസൽ വാഹനങ്ങളുടെ ഡി-രജിസ്ട്രേഷൻ: നിരത്തിൽ നിന്നൊഴിയുക ഒരു ലക്ഷം വാഹനങ്ങൾ
- കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ഇന്ധന നികുതിയായി കേന്ദ്രത്തിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ!
- ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം: പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കില്ല
- കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ഒന്നര വർഷത്തിന് ശേഷം 5 കോടി കടന്നു
ഡീസൽ വിലയിൽ വൻ വർധനവ്, കെഎസ് ആർടിസിക്ക് വൻ ബാധ്യതയാകും
കെ.എസ്.ആര്‍.ടി.സിയ്ക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ലിറ്ററിന് 6.73 രൂപയുടെ വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ 98.15 രൂപയ്ക്കായിരിക്കും കെഎസ്ആർടിസിക്ക് ഡീസൽ ലഭിക്കുക.സ്വകാര്യ പമ്പുകള്‍ക്ക് ഇത് 91.42 രൂപയ്ക്ക് ലഭിക്കും. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവർധനവ് ഏർപ്പെടുത്തിയത്.
ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റർ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. പുതിയ വിലവര്‍ധനവ് പ്രകാരം ദിവസം 37 ലക്ഷത്തിന്റെ അധികബാധ്യതയാണ് പുതിയ തീരുമാനത്തൊടെ ഉണ്ടാകുക.ഒരു മാസം 11 കോടി 10 ലക്ഷം രൂപ ഇന്ധനം വാങ്ങാന്‍ വേണ്ടി മാത്രം കെ.എസ്.ആര്‍.ടി.സി അധികമായി ചിലവാക്കേണ്ടി വരും.
ദിവസം 50,000 ലിറ്ററിന് കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം എന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രമായിരിക്കും ഈ വിലവര്‍ധനവ് ബാധിക്കുക. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിക്ക് ഈ വില വർധനവ് വമ്പൻ തിരിച്ചടിയാകും.