കെ.എസ്.ആർ.ടി.സിക്ക് തിങ്കളാഴ്ച ബമ്പർ കളക്ഷൻ - 8.4 കോടി രൂപ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (18:25 IST)
തിരുവനന്തപുരം: ഓണം കഴിഞ്ഞുള്ള അവധിയും എല്ലാം കഴിഞ്ഞ ശേഷം വന്ന കഴിഞ്ഞ തിങ്കളാഴ്ചത്തെ - പന്ത്രണ്ടാം തീയതിയിൽ കളക്ഷനിലൂടെ കെ.എസ്.ആർ.ടി.സിക്ക് ബമ്പർ നേടാനായി - 8.4 കോടി രൂപ. ഇതിനായി ആകെ 3941 ബസുകളാണ്‌ സർവീസ് നടത്തിയത്.

നിലവിലെ സോൺ അടിസ്ഥാനത്തിൽ കളക്ഷൻ നോക്കുമ്പോൾ സൗത്ത് സോൺ 3.13 കൊടിയും സെൻട്രൽ സോൺ 2.88 കൊടിയും നോർത്ത് സോൺ 2.39 കോടിയും നേടി. ഇതിൽ ടാർജെറ്റ് അടിസ്ഥാനത്തിൽ കോഴിക്കോട് മേഖല ലക്ഷ്യത്തെക്കാൾ ഉയർന്ന നിറയ്ക്കും നേടി - 107.96 ശതമാനം, ആകെ 59.22 ലക്ഷം രൂപ കളക്ഷൻ നേടി.

ഇതേ സമയം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് പന്ത്രണ്ടാം തീയതി 37 ലക്ഷം രൂപ വരുമാനം കണ്ടെത്തി. ഇത്തരമൊരു മെച്ചം ഉണ്ടാക്കാൻ പരിശ്രമിച്ച എല്ലാ വിഭാഗം ജീവനക്കാരെയും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ അഭിനന്ദിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :