5 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍,വിക്രമിന്റെ 'കോബ്ര' പുതിയ ഉയരങ്ങളില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (14:48 IST)
വിക്രമിന്റെ 'കോബ്ര'പ്രദര്‍ശനം തുടരുകയാണ്. ഓഗസ്റ്റ് 31ന് റിലീസ് ചെയ്ത സിനിമ ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 50 കോടിയിലധികം കളക്ഷന്‍ പിന്നിട്ടെന്ന് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 3 വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം ഏകദേശം 38 കോടി രൂപ നേടിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ നിന്ന് 12 കോടി രൂപ നേടി 50 കോടി ക്ലബ്ബില്‍ ചിത്രം സ്ഥാനമുറപ്പിച്ചു കഴിഞ്ഞെന്നാണ് വിവരം. ഞായറാഴ്ച മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 34 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :