1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Brahmastra become number 1 grossed movie globally this week

Brahmastra Collection:ബോയ്കോട്ട് ക്യാമ്പയിനുകളെ അടിച്ചോടിച്ച് ബോളിവുഡ്, ആഗോള ബോക്സോഫീസ് ബ്രഹ്മാസ്ത്ര നേടിയ കളക്ഷൻ എത്രയെന്നോ?

കൊവിഡ് കാലത്തിന് ശേഷം വൻ തകർച്ച നേരിടുന്ന ബോളിവുഡിന് വലിയ ഉണർവ്വ് നൽകാൻ ബ്രഹ്മാസ്ത്രയുടെ വിജയത്തിന് സാധിക്കും.

brahmastra
ഏറെ കാലമായി ബോളിവുഡിന് നേരെയുയരുന്ന ബോയ്കോട്ട് ക്യാമ്പയിനുകൾക്ക് മറുപടി നൽകി ബോളിവുഡ്. റിലീസ് ദിനമായ വെള്ളിയാഴ്ച 75 കോടി രൂപ കളക്ട് ചെയ്ത് വമ്പൻ തുടക്കമിട്ട രൺബീർ കപൂർ- ആലിയ ചിത്രം ബ്രഹ്മാസ്ത്ര മികച്ച കളക്ഷനാണ് ബോക്സോഫീസിൽ നേടുന്നത്.
 
റിലീസ് ദിനമായ വെള്ളിയാഴ്ച 75 കോടിയും ശനിയാഴ്ച 85 കോടിയും ഞായറാഴ്ച 65 കോടിയുമാണ് ബ്രഹ്മാസ്ത്ര കൊയ്തത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ തന്നെ ചിത്രം 200 കോടി ക്ലബിൽ ഇടം നേടി. 228 കോടി രൂപയാണ് ആഗോള ബോക്സോഫീസിൽ നിന്നും ചിത്രം കളക്ട് ചെയ്തത്.
 
ഒരു ബോളിവുഡ് ചിത്രം ഇതാദ്യമായാണ് ആഗോള ബോക്സോഫീസിൽ ഇത്രയും ചലനം സൃഷ്ടിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം വൻ തകർച്ച നേരിടുന്ന ബോളിവുഡിന് വലിയ ഉണർവ്വ് നൽകാൻ ബ്രഹ്മാസ്ത്രയുടെ വിജയത്തിന് സാധിക്കും. ചിത്രത്തിലെ പ്രധാനതാരമായ രൺബീർ കപൂർ ബീഫ് ആരാധകനാണെന്ന് കാണിച്ചാണ് ചിത്രത്തിനെതിരെ ഒരു കൂട്ടം ബോയ്കോട്ട് ക്യാമ്പയിനുമായി രംഗത്തെത്തിയത്. എന്നാൽ ഈ ക്യാമ്പയിനുകൾ ഫലം കണ്ടില്ലെന്നാണ് ചിത്രത്തിൻ്റെ വിജയം കാണിക്കുന്നത്.
അടുത്ത ലേഖനം
'പ്രതീക്ഷിച്ചതിലും അപ്പുറമായി പത്തൊമ്പതാം നൂറ്റാണ്ട് ജനഹൃദയങ്ങളേറ്റുവാങ്ങി'; 'കറുമ്പനിന്നിങ്ങു വരുമോ' എന്ന ഗാനം പുറത്തിറക്കി സംവിധായകന്‍ വിനയന്‍