1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Bus Survice News

ഞായറാഴ്ച സിവില്‍ സര്‍വീസ് എഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥിക്ക് കെഎസ്ആര്‍ടിസി യാത്രാ സൗകര്യം ഒരുക്കും

Ksrtc Bus Survice
ഈ മാസം 10ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കും. പരീക്ഷ ദിവസവും അതിന്റെ തലേദിവസവും ആവശ്യത്തിന് വാഹന സൗകര്യം പരീക്ഷാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍  നടത്തും. 
 
യാത്രക്കാരുടെ അമിത  തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പരീക്ഷ സെന്ററുകളിലേക്ക് നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ആവശ്യമായ സര്‍വീസുകള്‍ നടത്താന്‍ ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ക്ക് സിഎംഡി നിര്‍ദ്ദേശം  നല്‍കി.
അടുത്ത ലേഖനം
കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍