അവിനാശി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി 10 ലക്ഷം രൂപാ വീതം നൽകും

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (19:53 IST)
തിരുവനന്തപുരം: തമിഴ്നാട്ടിലെ കെഎസ്ആർ‌ടിസി ബസ്സിൽ കണ്ടെയ്‌നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെഎസ്ആർടിസി. അടിയന്തര സഹായമായി ഉടൻ ഒരു ലക്ഷം രൂപയും പിന്നീട് ബാക്കി തുകയും നൽകും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.

മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ നൽകും. കെഎസ്ആർടിസി ഇൻഷൂറൻസ് തുകയാണ് മരിച്ച ജീവനക്കാരുടെ ബന്ധുക്കൾക്ക് നൽകുക എന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ക പുലർച്ചെ മൂന്നരയോടെയാണ് കെഎസ്ആർ വോൾവോ ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്‌നർ ലോറി കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞ് കയറുകയയിരുന്നു അപകടത്തിൽ 19 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 18 പേരും മലയാളികളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :