1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KS Chithra Kolkata Murder

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു മുഖം താഴ്ത്തണമെന്ന് കെഎസ് ചിത്ര

KS Chithra
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു മുഖം താഴ്ത്തണമെന്ന് ഗായിക കെഎസ് ചിത്ര. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെക്കാള്‍ ഭീകരവും ക്രൂരവുമാണ് നടന്നതെന്ന് ചിത്ര പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പിലാണ് കെഎസ് ചിത്ര ഇക്കാര്യം പറയുന്നത്. ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകളും കേട്ട് താന്‍ ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും ഇതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു മുഖം താഴ്ത്തണമെന്നും ചിത്ര പറഞ്ഞു. 
 
അന്വേഷണങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഞാന്‍ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ചിത്ര പറഞ്ഞു. കൂടാതെ പരേതയായ ആത്മാവിനു വേണ്ടി താന്‍ തലകുമ്പിട്ട് പ്രാര്‍ത്ഥിക്കുന്നുവെന്നും ചിത്ര കുറിച്ചു.
അടുത്ത ലേഖനം
പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ കൂട്ടയടി; ഗതാഗതം മുടങ്ങി