അനുബന്ധ വാര്‍ത്തകള്‍
- Kolkata Knight Riders: ഒറ്റയാള്‍ പ്രകടനങ്ങളില്ല, കൊല്‍ക്കത്ത കപ്പെടുക്കുന്നത് ടീം വര്‍ക്കിന്റെ മികവില്‍, മറ്റ് ടീമുകള്‍ കണ്ടുപഠിക്കണം
- IPL Finals 2024: സ്റ്റാര്‍ക്കിന്റെ സ്പാര്‍ക്ക്, വെങ്കിടേഷിന്റെ അയ്യര്‍ കളി, ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം
- IPL Final Live Updates: KKR vs SRH: കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് 114 റണ്‍സ് ദൂരം; തകര്‍ന്ന് തരിപ്പണമായി ഹൈദരബാദ്
- IPL 2024 Final: ഐപിഎല്‍ ഫൈനല്‍ നാളെ; അറിയേണ്ടതെല്ലാം
- അമ്മ ആശുപത്രിയിലാണ്, തിരിച്ചുവന്നത് കൊൽക്കത്തയ്ക്ക് എന്നെ ആവശ്യമുണ്ടെന്ന് മനസിലാക്കിയത് കൊണ്ട് മാത്രമെന്ന് ഗുർബാസ്
Gautam Gambhir: ഗൗതി തിരിച്ചെത്തി കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടവും !
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഗംഭീര്‍ കൊല്‍ക്കത്ത ക്യാംപിലേക്ക് തിരിച്ചെത്തിയത്
Gautam Gambhir: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപിലേക്ക് ഗൗതം ഗംഭീര്‍ തിരിച്ചെത്തിയത് ചുമ്മാ അങ്ങ് പോകാനല്ല. കപ്പ് തന്നെയായിരുന്നു കൊല്‍ക്കത്തയും ഗംഭീറും ലക്ഷ്യമിട്ടത്. ഒടുവില്‍ ഇരുവരും ലക്ഷ്യസ്ഥാനത്ത് ഒന്നിച്ചെത്തി. ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഗംഭീര്‍ കൊല്‍ക്കത്ത ക്യാംപിലേക്ക് തിരിച്ചെത്തിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ അംഗമായിരുന്ന ഗംഭീര്‍ ഈ സീസണ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കൊല്‍ക്കത്തയ്ക്കൊപ്പം ചേര്‍ന്നു. മൂന്നാം ഐപിഎല്‍ കിരീടം തന്നെയായിരുന്നു ഗംഭീറിനെ തിരിച്ചെത്തിക്കുമ്പോള്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം.
2014 ലാണ് കൊല്‍ക്കത്ത അവസാനമായി ഐപിഎല്‍ കിരീടം നേടിയത്. പത്ത് വര്‍ഷത്തിനു ശേഷമാണ് കൊല്‍ക്കത്ത മൂന്നാം തവണ കിരീടത്തില്‍ ലക്ഷ്യമിടുന്നത്. ആദ്യമായി കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയത് 2012 ലാണ്. 2012, 2014 സീസണുകലില്‍ ഐപിഎല്‍ കിരീടം നേടുമ്പോള്‍ ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയുടെ നായകനായിരുന്നു. 2024 ല്‍ മൂന്നാം കിരീടം നേടുമ്പോള്‍ മെന്റര്‍ ആയാണ് ഗംഭീര്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിക്ക് ഒപ്പമുള്ളത്. എല്ലാ അര്‍ത്ഥത്തിലും കൊല്‍ക്കത്തയുടെ ഭാഗ്യതാരമാണ് ഗംഭീര്‍ എന്ന് ആരാധകര്‍ വിശ്വസിക്കുന്നു.