അനുബന്ധ വാര്‍ത്തകള്‍
- എനിക്കിതൊന്നും ബാധകമല്ല എന്ന രീതിയിൽ നടക്കുന്നവർക്ക് താക്കീതുമായി മുഖ്യമന്ത്രി
- പാലക്കാട് ജില്ലയില്‍ ഇനിയും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്തവര്‍ പ്രധാന അധ്യാപകരെ അറിയിക്കണം
- എകെജി സെന്ററിന്റെ ഒരു പോഷകസംഘടനയെപ്പോലെയാണ് പിഎസ്സിയെ സിപിഎം കാണുന്നതെന്ന് മുല്ലപ്പള്ളി
- സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്തമഴയ്ക്കും കാറ്റിനും സാധ്യത
- കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ജീവനക്കാരൻ മരിച്ചു, സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി
മുഖ്യമന്ത്രി ദുര്‍വാശി മാറ്റിവച്ച് അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയ്യാറായത് കേരളീയ സമൂഹത്തിന്റെയും കോണ്‍ഗ്രസിന്റെയും വിജയമാണെന്ന് കെപിസിസി
മുഖ്യമന്ത്രി ദുര്‍വാശിയും ധാര്‍ഷ്ട്യവും മാറ്റിവച്ച് അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയ്യാറായത് കേരളീയ സമൂഹത്തിന്റെയും കോണ്‍ഗ്രസിന്റെയും ധാര്‍മ്മിക വിജയമാണെന്ന് കെപിസിസി. ഈ വിഷയത്തില്‍ പ്രാഥമിക വിജയം നേടാനായെങ്കിലും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നവെന്നും സബ്സിഡിയെന്ന പേരില്‍ ചില കണക്കിലെ കളികളാണ് ഇപ്പോള്‍ അമിത വൈദ്യുതി ബില്ല് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് ഒരുവരുമാനവും ഇല്ലാതെ സാമ്പത്തികമായി പ്രയാസപ്പെട്ട വിഭാഗങ്ങള്‍ക്ക് നാമമാത്രമായ ഇളവാണ് ഇതിലൂടെ ലഭിക്കുന്നത്.അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം ബിപിഎല്‍ കാര്‍ഡുകാരുടെ മൂന്ന് മാസത്തെ വൈദ്യുതി ബില്ല് സൗജ്യമാക്കണം, എപിഎല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി ബില്ലിന്റെ 30 ശതമാനം ഇളവ് നല്‍കണമെന്നാണ്. ഇത് നേടിയെടുക്കും വരെ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകും. ജൂണ്‍ 19 വെള്ളിയാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തില്‍ വൈദ്യുതി ബില്ല് കത്തിക്കല്‍ പ്രക്ഷോഭം നടക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.