വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 18 ജൂണ്‍ 2020 (11:32 IST)
പരിയാരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ജീവനക്കാരൻ മരിച്ചു. മട്ടന്നൂർ എക്സൈസ് ഓഫീസിലെ ജിവനക്കാരനായ പടിയൂർ സുനിൽ (28) ആണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന്
രാവിലെയോടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ 21 ആയി.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് സുനിലിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ഈന്നലെ വൈകിട്ടോടെ സുനിലിന്റെ ആലോഗ്യനില ഗുരുതരമാവുകയായിരുന്നു. വിദഗ്ധ സംഗം ഇദ്ദേഹത്തെ പരിചരിച്ചിരുന്നു എങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സുനിലിന് എവിടെനിന്നുമാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല.