കെപിഎസി ലളിത ഓര്‍മയായി; വിടവാങ്ങിയത് മലയാളത്തിന്റെ വിഖ്യാത നടി

രേണുക വേണു| Last Updated: ചൊവ്വ, 22 ഫെബ്രുവരി 2022 (23:04 IST)

മലയാളത്തിന്റെ വിഖ്യാത നടി കെപിഎസി ലളിത അന്തരിച്ചു. രോഗബാധിതയായി ചികിത്സയിലായിരുന്നു. 75 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 550 ലേറെ സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ കുറേ നാളുകളായി രോഗാവസ്ഥയിലായിരുന്നു. കെപിഎസി നാടകങ്ങളിലൂടെയാണ് ലളിത അഭിനയ രംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി നൂറു കണക്കിനു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കെ.എസ്.സേതുമാധവന്റെ കൂട്ടുകുടുംബം ആണ് ലളിതയുടെ ആദ്യ സിനിമ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :